സ്മിത്തിനെ പിന്നിലാക്കി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ കോഹിലി ഒന്നാമത്
ഐസിസി പുറത്തുവിട്ട പുതിയ ബാറ്റിങ് ടെസ്റ്റ് റാങ്കിങ്ങിൽ കോഹിലി ഒന്നാമത്. സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയാണ് കോഹിലി നഷ്ടപ്പെട്ട ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. ഇന്ത്യ,-ബംഗ്ലാദേശ്, ഓസ്ട്രേലിയ- പാകിസ്ഥാൻ, ഇംഗ്ലണ്ട്-ന്യൂസിലൻഡ് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഐസിസി പുറത്തുവിട്ട പുതിയ ബാറ്റിങ് ടെസ്റ്റ് റാങ്കിങ്ങിൽ ആണ് കോഹിലി ഒന്നാമത് എത്തിയത്. മൂന്ന് പോയിന്റ മുന്നിലായിരുന്നു സ്മിത്തിന് പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മൽസരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 36 റണ്‍സ് മാത്രമേ സ്റ്റീവന്‍ സ്മിത്തിനു നേടാന്‍ കഴിഞ്ഞൊള്ളു. ഇതിനാൽ സ്മിത്തിന്റെ പോയിന്റ് കുറയുകയും കോഹിലി ഒന്നാമതെഹ്ത്തുകയും ചെയ്തത്.928 പോയിന്റ് ആണ് കോഹ്ലിക്ക് ഇപ്പോൾ ഉള്ളത്.
ന്യൂസിലൻഡ്, ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ശേഷം മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബെൻ സ്റ്റോക്സ്സ് ഒൻപതാം സ്ഥാനതെത്തിയിരുന്നു. എന്നാൽ പാകിസ്ഥാനെതിരെ ട്രിപ്പിൾ സെഞ്ചുറിനേടിയതോടെ വാർണർ അഞ്ചാം സ്ഥാനത്ത് എത്തി. ഇതോടെ ബെൻ സ്റ്റോക്സ് ആദ്യ പത്തിൽ നിന്ന് പുറത്തായി. 877 പോയിന്റുമായി കെയിൻ വില്യംസൺ ആണ് മൂന്നാം സ്ഥാനത്ത്. പുജാരയും(791), രഹാനെയുമാണ്(759) ആദ്യ പത്തിൽ ഉള്ള ഇന്ത്യൻ താരങ്ങൾ.






































