ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പാരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലൻഡിൻറെ ഓസ്ട്രേലിയൻ പര്യടനത്തിന് ഡിസംബർ 12ന് തുടക്കമാകും. മൂന്ന് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്. ഡിസംബർ 12ന് ആദ്യ ടെസ്റ്റ് മൽസരത്തിന് തുടക്കമാകും. ടെസ്റ്റ് മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. പാകിസ്ഥാനെ ടെസ്റ്റ് പരമ്പരയിൽ തകർത്ത ഓസ്ട്രേലിയ രണ്ട് ടെസ്റ്റ് പരമ്പരയും വിജയിച്ച് തകർപ്പൻ ഫോമിലാണ്. കാമറൂൺ ബാൻക്രോഫ്റ്റിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മൽസരത്തിൽ കാമറൂൺ ബാൻക്രോഫ്റ്റ്ഉണ്ടായിരുന്നു.

പാകിസ്താനെതിരെ നിർണായക വിജയത്തിലേക്ക് നയിക്കാൻ സഹായിച്ച 11 കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് പേരും ആദ്യമായി നേർക്കുനേർ എത്തുന്ന മത്സരമാകും ഇത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും, ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
ഓസ്ട്രേലിയ ടെസ്റ്റ് സ്ക്വാഡ്: ടിം പെയ്ൻ, ജോ ബേൺസ്, പാറ്റ് കമ്മിൻസ്, ജോഷ് ഹാസ്ൽവുഡ്, ട്രാവിസ് ഹെഡ്, മർനസ് ലാബുഷാഗെൻ, നഥാൻ ലിയോൺ, മൈക്കൽ നെസർ, ജെയിംസ് പാറ്റിൻസൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാത്യു വേഡ്, ഡേവിഡ് വാർണർ.






































