സബാഷ് മിത്തു: മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു
ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിയും ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ മിതാലി ഡോറായ് രാജിൻറെ ജീവിതം സിനിമയാകുന്നു. സബാഷ് മിത്തു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തപ്സി ആണ് മിതാലിയായി വെള്ളിത്തിരയിൽ എത്തുന്നത്. ഇന്നലെ മിത്തലിയുടെ ജന്മദിനത്തിലാണ് പുതിയ പ്രഖ്യാപനം നടന്നത്. താപ്സിക്കൊപ്പം ഇന്നലെ മിതാലി കേക്ക് മുറിച്ച് തൻറെ ജന്മദിനം ആഘോഷിച്ചു.
രാഹുല്‍ ധൊലാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 214 റൺസ് നേടി റെക്കോർഡ് സൃഷ്ടിച്ച മിതാലി നിരവധി നേട്ടങ്ങളാണ് നേടിയത്. മിതാലിയായി വെള്ളിത്തിരയിൽ എത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് തപ്സി പറഞ്ഞു.






































