ഓവന് കോയില്‍ ചെന്നൈയിൻ എഫ് സിയുടെ പുതിയ പരിശീലകൻ
ഐഎസ്എല്ലിലെ മോശം പ്രകടനം കാരണം ചെന്നൈയിൻ എഫ് സി പരിശീലകൻ ജോണ്‍ ഗ്രിഗറി രാജിവെച്ചിരുന്നു. ഇപ്പോൾ പുതിയ പരിശീലകനെ നിയമിച്ചിരിക്കുമാകയാണ് ചെന്നൈ. അയര്‍ലണ്ട് പരിശീലകനായ ഓവന് കോയിൽ ആണ് പുതിയ പരിശീലകൻ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടക്കം ടീമുകളെ പരിശീലിപ്പിച്ച ഓവന് ചെന്നൈയിൻ എഫ് സിക്ക് വിജയം നേടികൊടുക്കുമോയെന്ന ആകാംക്ഷയിലാണ് ചെന്നൈ ആരാധകർ.ബോള്ട്ടന് വാണ്ടറേഴ്സ്, ബേര്‍ണ്‍ലി തുടങ്ങിയ ക്ലബുകളെ ആണ് ഓവൻ പരിശീലിപ്പിച്ചിട്ടുള്ളത്.
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ചെന്നൈയിൻ എഫ് സി നടത്തുന്നത്. ആറ് കളികളിൽ ചെന്നൈയിൻ എഫ് സിക്ക് ഒരു ജയം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഈ സീസണിൽ മത്സരം തുടങ്ങിയപ്പോൾ മുതൽ ടീമിന് താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് കണക്കിലെടുത്ത് ജോണ്‍ ഗ്രിഗറി സ്ഥാനം ഒഴിഞ്ഞത്.






































