Foot Ball Top News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ബേണ്‍ലിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

December 4, 2019

author:

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ബേണ്‍ലിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന ബേണ്‍ലി- മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിൽ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. ജയത്തോടെ സിറ്റി പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ. 15 കളികളിൽ 10 ജയവുമായി 32 പോയിന്റാണ് സിറ്റിക്കുള്ളത്.

റോഡ്രി ഹെര്‍ണാണ്ടസ്, മഹാരസ്,ജീസസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ജീസസ് രണ്ട് ഗോളുകൾ നേടി. നാല് ഗോളുകൾ രണ്ടാം പകുതിയിലാണ് പിറന്നത്. മത്സരം തുടങ്ങി ഇരുപത്തിനാലാം മിനിറ്റിൽ സിറ്റി ആദ്യ ഗോൾ നേടി. പിന്നീട് രണ്ടാം പകുതിയിൽ 50,68,87 എന്നീ മിനിറ്റുകളിൽ അവർ ഗോളുകൾ നേടി. 89 ആം മിനിറ്റിൽ ബ്രാഡി ബേണ്‍ലിക്ക് വേണ്ടി ആദ്യ ഗോൾ നേടി.

Leave a comment