ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലൻഡിന്
BBC ബ്രോഡ്കാസ്റ്ററായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ട്ടിന്റെ ഓര്‍മ്മക്കായി നൽകുന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം അർഹരായി.2019 ലെ ലോകകപ്പ് ഫൈനലിനുശേഷം ന്യൂസിലൻഡ് ടീം നടത്തിയ കായിക പെരുമാറ്റത്തിനാണ് അവാർഡ് നൽകിയത്.എതിർ ടീമിനെ അംഗീകരിക്കുകയും, അംപയറുടെ തീരുമാനങ്ങളിൽ ദേഷ്യപ്പെടാതെ അംഗീകരിച്ച ടീമിനാണ് അവാർഡ് ലഭിച്ചത്.
പതിവ് 50 ഓവറുകൾക്ക് ശേഷവും സൂപ്പർ ഓവർ ടൈബ്രേക്കറിനുശേഷവും ഫൈനലിൽ ഇംഗ്ലണ്ടുമായി സ്കോറുകൾ സമനിലയിൽ പിരിഞ്ഞെങ്കിലും നാടകീയമായ സാഹചര്യങ്ങളിൽ കിരീടം ഇംഗ്ലണ്ടിന് നൽകുകയായിരുന്നു. ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ട് ഫൈനലിൽ ജേതാക്കളായത്. ഈ സാഹചര്യത്തിലും ന്യൂസിലൻഡ് ടീം ആരോടും ക്ഷോഭിക്കാതെ അംപയറുടെ തീരുമാനങ്ങളെ അംഗീകരിക്കുകയായിരുന്നു.






































