Cricket Top News

ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനം ഡിസംബർ 12ന് ആരംഭിക്കും

December 4, 2019

author:

ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനം ഡിസംബർ 12ന് ആരംഭിക്കും

ഇംഗ്ലണ്ട് ന്യൂസിലൻഡ് ക്രിക്കറ്റ് പര്യടനത്തിന് ശേഷം ന്യൂസിലൻഡ് ഓസ്‌ട്രേലിയയിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിന് ഡിസംബർ 12ന് തുടക്കമാകും. മൂന്ന് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്. ഡിസംബർ 12ന് ആദ്യ ടെസ്റ്റ് മൽസരത്തിന് തുടക്കമാകും. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് പേരും ആദ്യമായി നേർക്കുനേർ എത്തുന്ന മത്സരമാകും ഇത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും, ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.

പാകിസ്ഥാനെ ടെസ്റ്റ് പരമ്പരയിൽ തകർത്ത ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റ് പരമ്പരയും വിജയിച്ച് തകർപ്പൻ ഫോമിലാണ്.  ഏകദിന ലോകകപ്പ് കിരീട ജേതാക്കളായ ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയിൽ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്. മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കുമെന്നത് പ്രവചനാതീതമാണ്.

Leave a comment