Cricket Top News

ന്യൂസിലൻഡ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് സമനിലയിൽ: ടെസ്റ്റ് പരമ്പര ന്യൂസിലൻഡിന് 

December 3, 2019

author:

ന്യൂസിലൻഡ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് സമനിലയിൽ: ടെസ്റ്റ് പരമ്പര ന്യൂസിലൻഡിന് 

ന്യൂസിലൻഡ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ മഴ എത്തിയതോടെ രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. . രണ്ടാം ഇന്നിങ്ങ്സിൽ ആദ്യ രണ്ട് വിക്കറ്റുകൾ ആദ്യം നഷ്ട്ടമായ ന്യൂസിലൻഡിനെ കെയിൻ വില്യംസും, റോസ് ടെയ്‌ലറും ചേർന്ന് കരകയറ്റി മികച്ച ഫോമിൽ നിൽക്കുമ്പോൾ നൗ മഴ എത്തിയത്. നാല് മാണി ആയിട്ടും മഴ തോരാത്തതിന്റെ അടിസ്ഥാനത്തിലാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. ആദ്യ ടെസ്റ്റ് മത്സരം ജയിച്ചതിനാൽ ടെസ്റ്റ് പരമ്പര ന്യൂസിലൻഡിന് സ്വന്തമായി.

ന്യൂസിലൻഡ് 241/2 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് മഴ എത്തിയത്. കെയിൻ വില്യംസും(104), റോസ് ടെയ്‌ലറും(105) ആയിരുന്നു ക്രീസിൽ. ഇരുവരും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. 140 റൺസിന്റെ ലീഡ് ആണ് അവർ നേടിയത്. 96/2 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിനെ ഇരുവരും ചേർന്ന് ശക്തമായ നിലയിൽ എത്തിച്ചു. 213 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സിൽ 101 റൺസിന്റെ ലീഡ് നേടിയിരുന്നു.

Leave a comment