വനിത ബാലന്‍ ഡി ഓര്‍ പുരസ്‌കാരം മേഗന്‍ റപിനോയ്ക്ക്
മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ബാലൺ ഡി ഓർ. ഇത്തവണത്തെ വനിത ബാലന്‍ ഡി ഓര്‍ പുരസ്‌കാരം മേഗന്‍ റപിനോയ്ക്ക് ലഭിച്ചു. അമേരിക്കൻ താരമാണ് മേഗന്‍. യുഎസിനെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ചതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച താരമാണ് മേഗന്‍.വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും റപിനോയ്ക്കായിരുന്നു.
കഴിഞ്ഞ വർഷം മുതലാണ് വനിത ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഏർപ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ വർഷം അദ ഹെര്‍ഗബെര്‍ഗത്തെ ആയിരുന്നു മികച്ച വനിത താരമായി തിരഞ്ഞെടുത്തത്. അലക്‌സ് മോര്‍ഗനേയും, ലൂസി ബ്രോണ്‍സിനേയും പിന്തള്ളിയാണ് മേഗൻ പുരസ്‌കാരം സ്വന്തമാക്കിയത്.






































