Foot Ball Top News

ആറാം തവണ ബാലണ്‍ ഡി ഓര്‍ നേടി ലയണല്‍ മെസ്സി

December 3, 2019

author:

ആറാം തവണ ബാലണ്‍ ഡി ഓര്‍ നേടി ലയണല്‍ മെസ്സി

മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ബാലൺ ഡി ഓർ. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.  ഇത്തവണ ഈ നേട്ടത്തിന് അർഹനായിരിക്കുകയാണ് മെസ്സി. ഇത് ആറാം തവണയാണ് മെസ്സി ഈ പുരസ്‌കാരം നേടുന്നത്.

വാന്‍ഡൈക്കിനെയും, റൊണാൾഡോയെയും പിന്തള്ളിയാണ് മെസ്സി ഫിഫ ബാലൺ ഡി ഓർ പുരസ്‌കാരണം നേടിയത്. 2010-ൽ അർജന്റീനയുടെ ലയണൽ മെസ്സിക്കാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. പിന്നീടുള്ള രണ്ടു വർഷങ്ങളിലും (2011-ലും 2012-ലും) പുരസ്കാരം നിലനിർത്തിക്കൊണ്ട് ആദ്യത്തെ ഹാട്രിക് നേട്ടവും മെസ്സി സ്വന്തമാക്കിയിരുന്നു.ബാഴ്സലോണക്ക് വേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് മെസ്സിയെ അവാർഡിന് അർഹനാക്കിയത്. ലിവര്‍പൂളിന്‍റെ വാന്‍ഡൈക്കാണ് രണ്ടാം സ്ഥാനവും, റൊണാൾഡോ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. റൊണാൾഡോ ചടങ്ങിൽ പങ്കെടുത്തില്ല.ഏറ്റവുമൊടുവിൽ 2015-ലെ പുരസ്കാരവും മെസ്സിക്കായിരുന്നു. ഇതോടെ നാലു ഫിഫ ബാലൺ ഡി ഓർ പുരസ്കാരങ്ങളും 2009-ലെ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ഉൾപ്പെടെ അഞ്ചു ലോക ഫുട്ബോളർ പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. 2013-ലെയും 2014-ലെയും ഫിഫ ബാലൺ ഡി ഓർ പുരസ്കാരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ലഭിച്ചത്.

Leave a comment