അണ്ടര്‍ 19 ലോകകപ്പിനുള്ള 15അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ജനുവരി 17ന് ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രിയം ഗര്‍ഗ നായകനായി എത്തുന്ന ടീമിൽ 15 പേരാണ് ഉള്ളത്. ഇന്നലെയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇത്തവണ 16 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തിനായി നാല് ഗ്രുപ്പുകളായി ടീമുകളെ വിഭജിക്കും. ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ ഉണ്ടാകും.
ആദ്യ റൗണ്ടിൽ ഓരോ ഗ്രുപ്പിൽ നിന്ന് ആദ്യം ഏതുനാണ് രണ്ട് ടീമുകൾ സൂപ്പര്‍ ലീഗിലേക്ക് എത്തും. അവിടെനിന്നും സെമിഫൈനലിലേക്കും എത്തും. ജനുവരി 17 മുതല്‍ ഫെബ്രുവരി 9ന് വരെയാണ് മത്സരങ്ങൾ നടക്കുക. നിലവിലെ ചമ്പ്യാന്മാരായ ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉള്ളത്. സിലന്‍ഡ്, ശ്രീലങ്ക, ജപ്പാന് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഇന്ത്യയുടെ ആദ്യ മൽസരം ജനുവരി 19ന് ശ്രീലങ്കയ്ക്കെതിരെയാണ്.
ഇന്ത്യന്‍ ടീം – യാശ്വസി ജൈസ്വാള്‍, തിലക് വര്‍മ, ദിവ്യാന്‍ഷ് സക്സേന, പ്രിയം ഗര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ചന്ദ് ജൂറല്‍ ( വിക്കറ്റ് കീപ്പര്‍), ശാശ്വത് റാവത്ത്, ദിവ്യന്‍ഷ് ജോഷി, ശുഭാംഗ് ഹെഗ്ഡേ, രവി ബിഷ്ണോയ്, ആകാശ് സിംഗ്, കാര്‍ത്തിക് ത്യാഗി, അഥര്‍വ അങ്കൊലേക്കര്‍, കുമാര്‍ കുശാഗ്ര, സുശാന്ത് മിശ്ര, വിദ്യാദര്‍ പാട്ടീല്‍.






































