Cricket Top News

ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത്

December 3, 2019

author:

ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത്

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ പാകിസ്ഥാനെ രണ്ട് ടെസ്റ്റിലും തോൽപ്പിച്ചതോടെ ഓസ്‌ട്രേലിയ പോയിന്റ് നിലയിൽ രണ്ടാമതെത്തി. ഏഴ് കളികളിൽ നിന്ന് നാല് ജയവും, രണ്ട് തോൽവിയും, ഒരു സമനിലയുമായിട്ടാണ് ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തെത്തിയത്. 176 പോയിന്റ് ആണ് നിലവിൽ ഔട്രേലിയക്ക് ഇപ്പോൾ ഉള്ളത്. രണ്ട് കളിയും തോറ്റ പാകിസ്ഥാൻ പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. ഇന്നിങ്ങ്‌സ് തോൽവിയാണ് രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ ഏറ്റുവാങ്ങിയത്.

മൂന്നാം സ്‌ഥാനത്തുള്ളത് ന്യൂസിലൻഡ് ആണ്. ഇംഗ്ലണ്ട് ന്യൂസിലൻഡ് ടെസ്റ്റ് പര്യടനം നടന്നുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് മൽസരങ്ങൾ കൂടി ജയിച്ചതോടെ 360 പോയിന്റുമായി ഇന്ത്യ അജയ്യരായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച എല്ലാ ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ മികച്ച നിലയിലാണ്. ഏഴ് കളികളിൽ ഏഴും ജയിച്ചാണ് ഇന്ത്യ 360 പോയിന്റ് നേടിയത്. വിൻഡീസിനെയും, ദക്ഷിണാഫ്രിക്കയേയും, ബംഗ്ലാദേശിനെയും ആണ് ഇന്ത്യ തോൽപ്പിച്ചത്.

Leave a comment