Cricket Top News

2020 ഐപിഎല്‍: ലേലത്തിനായി 971 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

December 3, 2019

author:

2020 ഐപിഎല്‍: ലേലത്തിനായി 971 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് നടക്കും.  താര ലേലത്തിനായി 971 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 258 വിദേശ താരങ്ങളും,  713 ഇന്ത്യന്‍ താരങ്ങളുമാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശ താരങ്ങളിൽ ഓസ്‌ട്രേലിയൻ താരങ്ങളാണ്  കൂടുതൽ. നിലവിൽ എട്ട് ടീമുകളിലായി 73 ഒഴിവുകളാണ് ഉള്ളത്.

ഓസ്‌ട്രേലിയ(55) ,ദക്ഷിണാഫ്രിക്ക(54) , ശ്രീലങ്കയില്‍(39) , ന്യൂസിലൻഡ് (24), ഇംഗ്ലണ്ട്(22), അഫ്ഗാനിസ്ഥാന്‍(19), ബംഗ്ലാദേശ്(6), സിംബാബ്‍വേ(3) താരങ്ങളും രജിസ്റ്റര്‍  ചെയ്തിട്ടുണ്ട്.കൊല്‍ക്കത്തയാണ് ഇത്തവണ താരലേലത്തിന് വേദിയാകുന്നത്. 2008 ഏപ്രിലിൽ ആണ് ഐപിഎൽ ആദ്യമായി ആരംഭിച്ചത്. ലേലത്തിൽ ഒരു ടീമിന് അനുവദിച്ചിരിക്കുന്ന തുക 85 കോടിയാണ്. കഴിഞ്ഞ തവണയിത് 82 കോടിരൂപ ആയിരുന്നു

Leave a comment