ഐഎസ്‌എല്‍: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷദ്‌പൂർ എഫ്‌സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പതാം മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ജംഷദ്‌പൂർ എഫ്‌സിയെ നേരിടും. നോർത്ത് ഈസ്റ്റിൻറെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം നടക്കുക. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. സി കെ വിനീത് ഇന്ന് കളിക്കുന്നുണ്ട്. ജിതേന്ദ്ര സിംഗ്, എയിറ്റർ മൺറോയ്, അക്കോസ്റ്റ എന്നിവരും ജംഷദ്‌പൂരിനായി ഇന്ന് കളിക്കുന്നുണ്ട്. റീഗൻ സിംഗ്, മിസ്ലാവ്, രാകേഷ് എന്നിവർ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിക്കും.
രണ്ട് ടീമുകളുടെയും ആറാം മത്സരമാണ് ഇന്ന് നടക്കുക. പത്ത് പോയിന്റുമായി ജംഷദ്‌പൂർ മൂന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റുമായി നോർത്ത് ഈസ്റ്റ് അഞ്ചാമതുമാണ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – സുഭാഷിഷ് റോയ്, വെയ്ൻ വാസ്, റീഗൻ സിംഗ്, മിസ്ലാവ് കൊമോർസ്കി, രാകേഷ് പ്രധാൻ, ജോസ് ല്യൂഡോ, പനാജിയോട്ടിസ് ട്രയാഡിസ്, റിഡീം ത്വലാങ്, ലാൽതതംഗ ഖാവ്‌ഹ്രിംഗ്, മാർട്ടിൻ ഷാവേസ്, അസമോവ ഗ്യാൻ.
ജംഷദ്‌പൂർ എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – സുബ്രത പോൾ , തിരി, നരേന്ദർ ഗഹ്‌ലോട്ട്, റോബിൻ ഗുരുങ്, ജിതേന്ദ്ര സിംഗ്, എയിറ്റർ മൺറോയ്, അക്കോസ്റ്റ, മെമ്മോ മൗറ, സി കെ വിനീത്, ഫാറൂഖ് ചൗധരി, സെർജിയോ കാസ്റ്റൽ.






































