Foot Ball Top News

ഐ ലീഗില്‍ മിനർവ പഞ്ചാബിന് തോല്‍വി

December 2, 2019

author:

ഐ ലീഗില്‍ മിനർവ പഞ്ചാബിന് തോല്‍വി

ഐ ലീഗിൽ ഇന്നലെ നടന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സ് -മിനർവ  പഞ്ചാബ് മത്സരത്തിൽ പഞ്ചാബിന് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്‌സ് പഞ്ചാബിനെ തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് ചർച്ചിൽ ബ്രദേഴ്‌സ് നടത്തിയത്. മിനർവ താരം അൻവർ അലി ചുവപ്പ് കാർഡ് നേടി പുറത്തായി. ഇഞ്ചുറി ടൈമിൽ ആണ് ചുവപ്പ് കാർഡ് ലഭിച്ചത്. ലാല്‍ഖൗപിമാവിയ ചർച്ചിലിന് വേണ്ടി രണ്ട് ഗോളുകൾ നേടി.

മൽസരത്തിൽ ആദ്യ പകുതിയിൽ ഗോൾ നേടാൻ രണ്ട് ടീമുകളും കഷ്ട്ടപെട്ടു. ഒന്നാം പകുതിയുടെ അവസാനമാണ് ചർച്ചിൽ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലാല്‍ഖൗപിമാവിയയയാണ് ആദ്യ ഗോൾ നേടിയത്.  ആദ്യ പകുതിക്ക് ശേഷം ആക്രമിച്ച കളിച്ച ചർച്ചിൽ താരങ്ങൾ 70-ാം മിനിറ്റില്‍രണ്ടാം ഗോൾ നേടി. വില്ലീസ് പ്ലാസയാണ്  രണ്ടമ്മ ഗോൾ നേടിയത്. പിന്നീട് 11 മിനിറ്റിനുള്ളിൽ ലാല്‍ഖൗപിമാവിയയിലൂടെ മൂന്നബം ഗോളും പിറന്നു. മുൻ ചാമ്ബ്യന്‍മാരായ മിനര്‍വ പഞ്ചാബിന് കാര്യമായി ഒന്നിച്ചു ചെയ്യാൻ കഴിഞ്ഞില്ല.

 

Leave a comment