റൂട്ടിന് ഇരട്ട ശതകം: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലീഡ്
ന്യൂസിലൻഡ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാംടെസ്റ്റിൽ ഇംഗ്ലണ്ടിന് ലീഡ്. നാലാം ദിവസമായ ഇന്ന് ജൊ റൂട്ടിന്റെ ഇരട്ട ശതകത്തിലാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 450/5 എന്ന നിലയിലാണ്. 218 റൺസുമായി റൂട്ടും, 73 ൺസുമായി പോപേയുമാണ് ക്രീസിൽ. തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് നടത്തുന്നത്. 75 റൺസിന്റെ ലീഡ് ആണ് ഇംഗ്ലണ്ട് ഇതുവരെ നേടിയത്.
269-5 എന്ന നിലയിൽ നാലാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് നടത്തുന്നത്.188 റൺസാണ് റൂട്ടും, പോപേയും ചേർന്ന് അരാം വിക്കറ്റിൽ ഇതുവരെ നേടിയത്. 39-2 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ഇംഗ്ളണ്ടിന് വേണ്ടി റോറിയും(101),റൂട്ടും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 177 റൺസാണ് നേടിയത്. ബെന്‍ സ്റ്റോക്ക്സ്(26) ചെറിയ രീതിയിൽ പൊരുതിയെങ്കിലും പെട്ടെന്ന് പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്റെ ഇന്നിങ്ങ്സ് 375 റൺസിൽ അവസാനിച്ചിരുന്നു. ബാറ്റിങ്ങ് ദുഷ്കരമായ പിച്ചിൽ ടോം ലതാം (105) നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് 375 റൺസ് നേടിയത്. 173/3 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിന് വേണ്ടി ഡാരല്‍ മിച്ചല്‍(73), ബിജെ വാള്‍ട്ടിങ്(55) എന്നിവർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഈ മൂന്ന് പേരുടെയും ബാറ്റിങ്ങ് മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോർ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റിയുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് നേടി.






































