ലാലീഗ: മെസ്സിയുടെ ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് ജയം
ലാലീഗയിലെ പത്താം ജയം സ്വന്തമാക്കി ബാഴ്‌സലോണ. ഇന്ന് നടന്ന അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ മൽസരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ വിജയിച്ചത്. മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തിയത്. പന്ത് അധികസമയവും ബാഴ്‌സലോണയുടെ കയ്യിൽ ആയിരുന്നു. ഗോൾ രഹിത ആദ്യ പകുതിയിൽ ബാഴ്‌സലോണയുടെ ഗോളി ടെര്‍ സ്റ്റേഗൻ മികച്ച പ്രകടനമാണ് നടത്തിയത്. ഹെര്‍മോസോയുടെയും, മൊറാട്ടയുടെയും ഷോട്ടുകൾ ടെര്‍ സ്റ്റേഗൻ മികച്ച രീതിയിൽ തടഞ്ഞാണ് രക്ഷപ്പെടുത്തിയത്.
ഒന്നാംപ്കുത്തിക്ക് ശേഷം 85ാം മിനിറ്റില്‍ മെസ്സിയാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. പെനാല്‍റ്റി എഡ്ജില്‍ നിന്നും ആണ് മെസ്സി ഗോൾ നേടിയത്. ജയത്തോടെ 14 മൽസരങ്ങളിൽ 10 ജയവും, മൂന്ന് തോൽവിയും, ഒരു സമനിലയുമായി അവർ ഒന്നാം സ്ഥാനത്താണ്. 25 പോയിന്റുമായി അത്ലറ്റിക്കോ ആറാം സ്ഥാനത്താണ്.






































