തമിഴ്നാടിനെ തോൽപ്പിച്ച് കർണാടക സയ്യിദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി
സൂററ്റ് : സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ തമിഴ്നാടിനെ ഒരു റണ്ണിന് തോൽപ്പിച്ച് കർണാടക കിരീടം സ്വന്തമാക്കി. ഇന്നലെ നടന്ന മൽസരത്തിൽ കർണാടകം ഉയർത്തിയ 181 റൺസ് പിന്തുടർന്ന തമിഴ്നാടിന് 179 റൺസ് നേടാനെകഴിഞ്ഞൊള്ളു. തമിഴ്നാട് താരം വിജയ് ശങ്കർ അവസാന ഓവറിൽ പുറത്തായതാണ് തമിഴ്നാടിന് വിനയായത്.
ടോസ് നേടിയ തമിഴ്നാട് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കർണാടകയ്ക്ക് വേണ്ടി മനീഷ് പാണ്ഡെ പുറത്താകാതെ 60 റൺസ് നേടി. മികച്ച തുടക്കമാണ് കെ എൽ രാഹുലും( 22 ), ദേവദത്ത് പടിക്കലും ( 32 ) നടത്തിയത്. പിന്നീട് എത്തിയ മായങ്ക് അഗർവാൾ റൺസ് ഒന്നും നേടാതെ പുറത്തായി. പിന്നീടെത്തിയ മനീഷ് പാണ്ഡെ മികച്ച ബാറ്റിങ്ങിലൂടെ 180 റൺസിൽ എത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാടിന് വേണ്ടി ബാബ അപരാജിതും ( 40 ), വിജയ് ശങ്കറും(44) മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായ തമിഴ്നാടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഇവരാണ്. എന്നാൽ അവസാന ഓവറിൽ വിജയ് ശങ്കർ റൺഔട്ടായത് തമിഴ്നാടിന് തിരിച്ചടിയായി. ഒരു പന്തിൽ 3 റൺസ് ജയിക്കാൻ വേണ്ട തമിഴ്നാടിന് ഒരു റൺ നേടാനെ കഴിഞ്ഞൊള്ളു.






































