Foot Ball Top News

ഐഎസ്എൽ: സമനിലയിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്‌സ്

December 2, 2019

author:

ഐഎസ്എൽ: സമനിലയിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇരുപത്തിയൊൻപതാം മത്സരത്തിൽ കേരളത്തിന് വീണ്ടും സമനില. ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഗോവ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ഇഞ്ചുറി ടൈമിലെ മോശം പ്രകടനമാണ് ജയിക്കാമായിരുന്നു മൽസരം കേരളം കൈവിട്ടത്. കേരളം ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇൻഞ്ചുറി ടൈമിൽ ഗോവ സമനില ഗോൾ നേടി.

മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നടത്തിയത്. ആദ്യ മിനിറ്റിൽ തന്നെ കേരളം ആദ്യ ഗോൾ നേടി.  സെര്‍ജിയോ സിഡോഞ്ചയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് തകർപ്പൻ പാസുകളും, ഡിഫൻസുമായി ഗ്രൗണ്ടിൽ നിറഞ്ഞാടി. പിന്നീട് 41ആം മിനിറ്റിൽ ആണ് ഗോവ ആദ്യ ഗോൾ നേടിയത്. ഗോവൻ താരം മൊര്‍താദ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ഗോവയുടെ പ്രതിരോധവും മികച്ചതായിരുന്നു. ഒന്നാം പകുതിക്ക് ശേഷം 59-ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് മെസ്സി ബൗളിയിലൂടെ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ മൊര്‍താദോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് ഗോവ പത്ത് പെരുമായിട്ടാണ് കളിച്ചത്. ജയം ഉറപ്പിച്ച മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ മലർത്തിയടിച്ചുകൊണ്ട് ഇഞ്ചുറി ടൈമിൽ ഗോവ രണ്ടാം ഗോൾ നേടി സമനിലയിൽ മത്സരം എത്തിച്ചു.ലെന്നിയാണ് ഗോവയ്ക്ക് വേണ്ടി ഗോൾ നേടിയത്. 9 ഒയ്ന്റുമായി ഗോവ നാലാം സ്ഥാനത്തും, അഞ്ച് പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തുമാണ്.

Leave a comment