ജര്‍മന്‍ ബുണ്ടസ്‌ലിഗയിൽ ബയേണ്‍ മ്യൂണിക്കിന് തോൽവി
ജര്‍മന്‍ ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മൽസരത്തിൽ ബയേണ്‍ മ്യൂണിക്കിന് തോൽവി. ബയര്‍ ലെവര്‍കൂസനോടാണ് ബയേണ്‍ തോറ്റത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം. ബയര്‍ ലെവര്‍കൂസിനായി ലിയോണ്‍ ബെയ്‌ലി ആണ് രണ്ട് ഗോളും നേടിയത്. അപ്രതീക്ഷിത തോൽവിയാണ് ബയേണ്‍ മ്യൂണിക്കിനേറ്റത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും പിറന്നു. ഗ്രൗണ്ടിൽ ആധിപത്യം കൂടുതൽ ബയേണ്‍ മ്യൂണിക്കിന് ആയിരുന്നു. മൽസരത്തിൽ ഉടനീളം പന്ത് അവാർഡ് കയ്യിൽ ആയിരുന്നു.
മത്സരം തുടങ്ങി പത്താം മിനിറ്റിൽ ആദ്യ ഗോൾ ബയര്‍ ലെവര്‍കൂസ നേടി. സമനില ഗോൾ നേടാൻ ബയേൺ ശ്രമിച്ചെങ്കിലും മുപ്പത്തിനാലാം മിനിറ്റിലാണ്സമനില ഗോൾ പിറന്നത്. മുള്ളര്‍ ആണ് അവർക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ബയര്‍ ലെവര്‍കൂസ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. പിന്നീട് ബയര്‍ ലെവര്‍കൂസയുടെ ജോനാഥൻ ചുവപ്പ് കാർഡ് കിട്ടി 81 ആം മിനിറ്റിൽ പുറത്തായി. 10 പേരുമായി കളിച്ച ബയര്‍ ലെവര്‍കൂസയക്കെതിരെ ബയേണ്‍ മ്യൂണിക്കിന് സമനില ഗോൾ നേടാൻ കഴിഞ്ഞില്ല. 13 കളികളിൽ നിന്ന് 24 പോയിന്റുമായി ബയേണ്‍ നാലാം സ്ഥാനത്താണ്. ജയത്തോടെ 13 കളികൾ 22 പോയിന്റുമായി ബയര്‍ ഏഴാം സ്ഥാനത്താണ്.






































