Foot Ball Top News

ഐഎസ്എൽ:കേരള ബ്ലാസ്റ്റേഴ്‌സ്- എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 1, 2019

author:

ഐഎസ്എൽ:കേരള ബ്ലാസ്റ്റേഴ്‌സ്- എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇരുപത്തിയൊൻപതാം മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവയെ നേരിടും. ഇന്ന് രാത്രി 7:30 ന് ആണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. രണ്ടാം ജയത്തിനായി ഇറങ്ങുന്ന ടീമിൽ ഒരു മാറ്റമാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സ് താരം വ്ലാറ്റ്കോ ഇന്ന് കളിക്കുന്നുണ്ട്. താരത്തിൻറെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ഗോവയിലും ഇന്ന് ഒരു മാറ്റമാണ് ഉള്ളത്. ഗാമ ഇന്ന് ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇരു ടീമുകളുടെയും ആറാം മത്സരമാണ് ഇന്ന് നടക്കുക.

ആദ്യ മത്സരത്തിൽ എ. ടി. കെ യെ പരാജയപ്പെടുത്തിയ ശേഷം ഒരു മത്സരത്തിൽ പോലും വിജയത്തിന്റെ മധുരം നുണയാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. അഞ്ചു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒരു വിജയവും ഒരു സമനിലയും മാത്രമാണ് ഉള്ളത്. നാല് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തും, ഗോവ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

എഫ്‌സി ഗോവ സ്റ്റാർട്ടിംഗ് ഇലവൻ – മുഹമ്മദ് നവാസ് , കാർലോസ് പെന, സെറിട്ടൺ ഫെർണാണ്ടസ്, ഗാമ, മൊർതട ഫാൾ, മന്ദർ റാവു ദെസായി, ലെന്നി റോഡ്രിഗസ്, എഡ്യൂ ബെഡിയ, ജാക്കിചന്ദ് സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, മൻ‌വീർ സിംഗ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – ടിപി റെഹനേഷ്, രാജു ഗെയ്ക്വാഡ്, മുഹമ്മദ് റാകിപ്പ്, ജെസ്സൽ കാർനെറോ, വ്‌ലാറ്റ്കോ ഡ്രോബറോവ്, സെർജിയോ സിഡോഞ്ച, സഹൽ അബ്ദുൾ സമദ്, ജീക്‌സൺ സിംഗ്, പ്രശാന്ത് കരുതദത്കുനി, ബാർത്തലോമിവ് ഒഗ്ബെ.

Leave a comment