Cricket Top News

രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ട് പൊരുതുന്നു

December 1, 2019

author:

രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ട് പൊരുതുന്നു

ന്യൂസിലൻഡ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാംടെസ്റ്റിൽ ഇംഗ്ളണ്ട് പൊരുതുന്നു. ഒന്നാം ഇന്നിങ്ങ്സിൽ അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം അവസാനിച്ചപ്പോൾ  അവർ 269-5 എന്ന നിലയിലാണ്.114 റൺസുമായി ജോ റൂട്ടും, നാല് റൺസുമായി പോപ്പുമാണ് ക്രീസിൽ. റോറി ബേണ്‍സിന്റേയും ക്യാപ്റ്റന്‍ ജോ റൂട്ടിന്റേയും സെഞ്ചുറിയുടെ ബലത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട സ്‌കോറിൽ എത്തിയത്. വെളിച്ചക്കുറവ് മൂലം നേരത്തെ ഇന്ന് മത്സരം അവസാനിപ്പിച്ചു. ന്യൂസിലൻഡിന് വേണ്ടി സൗത്തി രണ്ട് വിക്കറ്റ് നേടി.

39-2 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ഇംഗ്ളണ്ടിന് വേണ്ടി റോറിയും(101),റൂട്ടും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 177 റൺസാണ് നേടിയത്. ബെന്‍ സ്‌റ്റോക്ക്‌സ്(26) ചെറിയ രീതിയിൽ പൊരുതിയെങ്കിലും പെട്ടെന്ന് പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്റെ ഇന്നിങ്ങ്‌സ് 375 റൺസിൽ അവസാനിച്ചിരുന്നു. ബാറ്റിങ്ങ് ദുഷ്കരമായ പിച്ചിൽ  ടോം ലതാം (105) നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് 375 റൺസ് നേടിയത്. 173/3 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിന് വേണ്ടി ഡാരല്‍ മിച്ചല്‍(73), ബിജെ വാള്‍ട്ടിങ്(55) എന്നിവർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഈ മൂന്ന് പേരുടെയും ബാറ്റിങ്ങ് മികവിലാണ് ന്യൂസിലൻഡ് മികച്ച സ്‌കോർ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റിയുവര്‍ട്ട് ബ്രോഡ്  നാല് വിക്കറ്റ് നേടി.

Leave a comment