ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: തുടക്കം പിഴച്ച് ഇംഗ്ലണ്ട്
ന്യൂസിലൻഡ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ബാറ്റിങ്ങിൽ തകർച്ച. ആദ്യ രണ്ട് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 39-2 എന്ന നിലയിലാണ്. 24 റൺസുമായി റോറിയും, ആറ് റൺസുമായി റൂട്ടുമാണ് ക്രീസിൽ. ഡൊമിനിക്കിന്റെയും(4), ജൊയുടെയും(4) വിക്കറ്റ് ആണ് അവർക്ക് നഷ്ടമായത്. സൗത്തിയും, മാറ്റ് ഹെൻറിക്കുമാണ് വിക്കറ്റ് ലഭിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്റെ ഇന്നിങ്ങ്‌സ് 375 റൺസിൽ അവസാനിച്ചിരുന്നു. ബാറ്റിങ്ങ് ദുഷ്കരമായ പിച്ചിൽ ടോം ലതാം (105) നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് 375 റൺസ് നേടിയത്. 173/3 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിന് വേണ്ടി ഡാരല്‍ മിച്ചല്‍(73), ബിജെ വാള്‍ട്ടിങ്(55) എന്നിവർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഈ മൂന്ന് പേരുടെയും ബാറ്റിങ്ങ് മികവിലാണ് ന്യൂസിലൻഡ് മികച്ച സ്‌കോർ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റിയുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് നേടി.






































