Foot Ball Top News

ഐഎസ്‌എല്‍: എടികെ മുംബൈ എഫ്‌സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

November 30, 2019

author:

ഐഎസ്‌എല്‍: എടികെ മുംബൈ എഫ്‌സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇരുപത്തിയെട്ടാം മത്സരത്തിൽ ഇന്ന് എടികെ മുംബൈ എഫ്‌സിയെ നേരിടും. എടികെയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30 ന് ആണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ടീമിൽ വ്യത്യാസമൊന്നും ഇല്ലാതെയാണ് മുംബൈ സിറ്റി ഇറങ്ങുന്നത്. എടികെയിൽ ഒരു വ്യത്യാസമാണ് ഉള്ളത്. സുമിത് ഇന്ന് ടീമിൽ ഇടം നേടി. സുമിത്തിന്റെ ആദ്യ മത്സരമാണ്.

മുംബൈ ഈ സീസണിൽ ഏഴാം സ്ഥാനത്താണ്. ഇതുവരെ അവർക്ക് ഒരു ജയം മാത്രമെ നേടാൻ സാധിച്ചിട്ടൊള്ളു.ഹോം ഗ്രൗണ്ടിലെ വിജയം അവർത്തിക്കാനാകും എടികെ ശ്രമിക്കുക. ഹോം ഗ്രൗണ്ടിലെ മൂന്നാം ജയം തേടിയാണ് അവർ ഇന്ന് ഇറങ്ങുന്നത്.

എടികെ: അരിന്ദം ഭട്ടാചാർജ, പ്രീതം കോട്ടാൽ, അനസ് എഡതോഡിക, പ്രബീർ ദാസ്, സെഹ്നാജ് സിംഗ്, ജാവിയർ ഹെർണാണ്ടസ്, കാൾ മക് ഹഗ്, ഡേവിഡ് വില്യംസ്, എഡു ഗാർസിയ, റോയ് കൃഷ്ണ, മൈക്കൽ സൂസൈരാജ്.

അമ്രീന്ദർ സിംഗ് , പ്രതിക് ചൗധരി, സുഭാഷിഷ് ബോസ്, സർതക് ഗോലുയി, സ v വിക് ചക്രബർത്തി, മുഹമ്മദ് ലാർബി, ഡീഗോ കാർലോസ്, പൗലോ മച്ചാഡോ, റൗളിൻ ബോർജസ്, അമിൻ ചെർമിറ്റി, സൗൻഗ .

Leave a comment