Cricket Top News

ഡേവിഡ് വാർണർക്ക് ഇരട്ട ശതകം: പാകിസ്ഥനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോറിലേക്ക്

November 30, 2019

author:

ഡേവിഡ് വാർണർക്ക് ഇരട്ട ശതകം: പാകിസ്ഥനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോറിലേക്ക്

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്നലെ തുടക്കമായി. ഇറാട്ടം ശതകം നേടി വാർണറുടെ  തകർപ്പൻ പ്രകടനത്തിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ് രണ്ടാം ദിവസമായ ഇന്ന് ഓസ്‌ട്രേലിയക്ക് ഒരു വിക്കെറ്റ് കൂടി നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 426/2 എന്ന നിലയിലാണ്. ഡേവിഡ് വാർണറും(234),സ്മിത്ത്(14) എന്നിവരാണ് ക്രീസിൽ ഉള്ളത്.

ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം വാർണറും,  മാര്‍നസ് ലാബുഷെയ്നും(162) തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 361 റൺസാണ് നേടിയത്. പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച ഓസ്‌ട്രേലിയ രണ്ടാം ദിവസവും മികച്ച ബാറ്റിങ്ങ് ആണ് നടത്തുന്നത്. രണ്ട് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ ജയിച്ചിരുന്നു. ഒരു ഇന്നിങ്ങ്‌സിനും, അഞ്ച് റൺസിനുമാണ് പാകിസ്ഥാൻ ഒന്നാം ടെസ്റ്റിൽ തോറ്റത്.

Leave a comment