Foot Ball Top News

ഐ ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും: ഗോകുലം ഇന്ന് നേരൊക്ക എഫ്.സിയെ നേരിടും

November 30, 2019

author:

ഐ ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും: ഗോകുലം ഇന്ന് നേരൊക്ക എഫ്.സിയെ നേരിടും

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഐ-ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.മൊത്തം 11 ടീമുകൾ ആണ് ലീഗിൽ മത്സരിക്കുന്നത്. കഴിഞ്ഞ സീസണിൽ വിജയിച്ച ചെന്നൈ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാർ. ആദ്യ ദിനം രണ്ട് മൽസരങ്ങൾ നടക്കും. കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍ ഐസ്‌വാള്‍ എഫ്.സിയേയും, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്.സി നേരൊക്ക എഫ്.സിയെയും നേരിടും. ഗോകുലം എഫ് സി കേരളത്തിൻറെ അഭിമാന ടീമാണ്.

ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യ മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ മോഹന്‍ ബഗാന്‍ ഐസ്‌വാള്‍ എഫ്.സിയെ ആണ് നേരിടുന്നത്. രണ്ടാം മത്സരം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. ഡുറാന്റ് കപ്പില്‍ തക്രാപ്പാണ് വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഗോകുലം ഇന്ന് മത്സരിക്കാൻ ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടിൽ ആദ്യം മത്സരം കളിക്കുമ്പോൾ ഗോകുലത്തിൻറെ ആത്മവിശ്വാസം കൂടും.മര്‍കസ് ജോസെഫും ഹെന്റി കിസികെയും എം.എസ് ജിതിനും അടങ്ങുന്ന ഗോകുലം അതി ശക്തമായ ടീമാണ്. എന്നാൽ കഴിഞ്ഞ ഐലീഗിൽ ഗോകുലത്തെക്കാൾ മികച്ച പ്രകടനം നടത്തിയ ടീമാണ് നേരൊക്ക.

Leave a comment