Foot Ball Top News

ഐഎസ്‌എല്‍: ബെംഗളുരു എഫ് സിയെ സമനിലയിൽ കുരുക്കി ഹൈദരാബാദ് എഫ്‌സി

November 30, 2019

author:

ഐഎസ്‌എല്‍: ബെംഗളുരു എഫ് സിയെ സമനിലയിൽ കുരുക്കി ഹൈദരാബാദ് എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇന്നലെ നടന്ന ബെംഗളുരു-ഹൈദരാബാദ് മൽസരം സമനിലയിൽ അവസാനിച്ചു. ഇന്നലെ നടന്ന മൽസരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ശക്തരായ ബംഗളൂരുവിനെ സമനിലയിൽ തളക്കാൻ ഹൈദരാബാദിന് കഴിഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങൾ സമനിലയിൽ ആയ ബംഗളൂരു കഴിഞ്ഞ രണ്ട് മത്സരങ്ങൾ ജയിച്ചതോടെ വിജയ വഴിയിലേക്കെത്തിയതായിരുന്നു. എന്നാൽ ഈ മത്സരം സമനിലയിൽ എത്തിയത് അവർക്ക് കനത്ത തിരിച്ചടിയായി.

മത്സരത്തിൽ ഹൈദരാബാദ് 10 പേരായി ചുരുങ്ങിയിട്ടും അവർക്ക് ബാംഗ്ലൂരുവിനെ സമനിലയിൽ തളക്കാൻ കഴിഞ്ഞു. അമത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബംഗളൂരു ആദ്യ ഗോൾ നേടി. സുനില്‍ ഛേത്രിയാണ് ഗോൾ നേടിയത്. പിന്നീട് ഹൈദരാബാദ് അവരുടെ ഡിഫൻസ് ശക്തമാക്കിയതോടെ ബംഗളുരുവിന് ഗോൾ നേടാൻ സാധിക്കാതെ വന്നു. രണ്ടാം പകുതിയിൽ 56-ാം മിനിറ്റില്‍ സാഹില്‍ പന്‍വാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഹൈദരാബാദിന് തിരിച്ചടിയായി. 92-ാം മിനിറ്റില്‍  റോബിൻ ആണ് ഹൈദരാബാദിന് വേണ്ടി സമനില ഗോൾ നേടിയത്.പത്തു പോയന്റുമായി ബംഗളൂരു രണ്ടാം സ്ഥാനത്തെത്തി, നാല് പോയിന്റുള്ള ഹൈദരാബാദ് പത്താം സ്ഥാനത്ത് തന്നെയാണ്.

Leave a comment