Cricket Top News

സയ്യിദ് മുഷ്താഖ് അലി ടി20:  ഹരിയാനയെ തോൽപ്പിച്ച് കർണാടക ഫൈനലിൽ പ്രവേശിച്ചു 

November 30, 2019

author:

സയ്യിദ് മുഷ്താഖ് അലി ടി20:  ഹരിയാനയെ തോൽപ്പിച്ച് കർണാടക ഫൈനലിൽ പ്രവേശിച്ചു 

സൂററ്റ് : സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ഹരിയാനയെ തോൽപ്പിച്ച് കർണാടക ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കർണാടക സെമിയിൽവിജയിച്ചത്. കര്‍ണാടക പേസര്‍ അഭിമന്യു മിഥുൻറെ തകർപ്പൻ ബൗളിങ്ങ് ആണ് വിജയത്തിന് കാരണം. താരം ഒരോവറിൽ അഞ്ച് വിക്കറ്റ് ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഉയർത്തിയ 192 റൺസ് പിന്തുടർന്ന കർണാടക രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ജയത്തോടെ അവർ ഫൈനലിൽ പ്രവേശിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഹരിയാന മികച്ച ബാറ്റിങ്ങ് ആണ് 19 ഓവര് വരെ നടത്തിയത്. ചൈതന്യ(55), ഹിമാൻഷു(61) എന്നിവരുടെ ബാറ്റിങ്ങ് മികവിൽ തകർപ്പൻ പ്രകടനമാണ് ഹരിയാന നടത്തിയത്. 19 ഓവറിൽ 192 ന് മൂന്ന് എന്ന നിലയിൽ  നിലയിൽ നിൽക്കുമ്പോൾ ആണ് അവസാന ഓവർ എറിയാൻ അഭിമന്യു മിഥുൻ എത്തുന്നത്. അഞ്ച് വിക്കറ്റാണ് താരം ഒരു ഓവറിൽ നേടിയത്. ഇതോടെ 20 ഓവറിൽ എട്ടിന് 194 എന്ന നിലയിൽ ഹരിയാന കൂപ്പുകുത്തി. 195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കർണാടക രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. കെ എൽ രാഹുൽ 66 റൺസും, ദേവ്ദത്ത് പാഡിക്കൽ 87 റൺസും നേടി.

Leave a comment