Foot Ball Top News

ഐഎസ്‌എല്‍: ബെംഗളുരു എഫ് സി ഹൈദരാബാദ് എഫ്‌സി പോരാട്ടം ഇന്ന്

November 29, 2019

author:

ഐഎസ്‌എല്‍: ബെംഗളുരു എഫ് സി ഹൈദരാബാദ് എഫ്‌സി പോരാട്ടം ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിഏഴാം മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി ബെംഗളുരു എഫ് സിയെ നേരിടും. ഹൈദരാബാദ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30 ന് ആണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും ആറാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിൽ വളരെ പതിയ തുടങ്ങിയ മുൻ ചാമ്പ്യന്മാർ ഇപ്പോൾ തുടരെ രണ്ട് ജയങ്ങൾ സ്വന്തമാക്കി. ആദ്യ മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ച അവർക്ക് ഈ സീസണിൽ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല.

അതേ സമയം ഈ സീസണിൽ പോയിന്റ് നിൽയിൽ ഏറ്റവും അവസാനമാണ് ഹൈദരാബാദ്. ഒരു ജയം മാത്രമാണ് അവർക്കുള്ളത്. നാല് കളികളും തോറ്റ അവർക്ക് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. ബോബോ, മാര്‍ക്കോ സ്റ്റാങ്കോവിച്ച്‌, റോബിന്‍ സിങ് എന്നിവർക്ക് മികച്ച ഫോമിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. 12 ഗോളുകളാണ് ഹൈദരാബാദ് ഇതുവരെ വഴങ്ങിയത്.സീസണില്‍ ആകെ ഒരു ഗോള്‍ മാത്രം വഴങ്ങിയ ബെംഗളുരുവിന്റെ   ബംഗളുരു എഫ് സിയുടെ പ്രതിരോധം മികച്ചതാണ്. ആദ്യ മൂന്ന് കളി സമനിയേലയിൽ ആണെങ്കിലും മികച്ച പ്രതിരോധം ആണ് അവരുടെ ശക്തി. ഹീറോ ഐ‌എസ്‌എൽ 2018-19 ഫൈനൽ ഒഴികെ ബെംഗളൂരു എഫ്‌സി അവസാന 8 എവേ മത്സരങ്ങളിൽ വിജയിച്ചിട്ടില്ല. ഈ സീസണിൽ അവർ 9 പോയിന്റുമായി മൂന്നാം സ്ഥാനത്തും, ഹൈദരാബാദ്  മൂന്ന് പോയിന്റുമായി പത്താം സ്ഥാനത്തുമാണ് ഉള്ളത്.

Leave a comment