യൂറോപ്പ ലീഗില്‍ ബെസെക്ഷഹീറിനെതിരെ റോമയ്ക്ക് ജയം
യൂറോപ്പ ലീഗില്‍ ഒന്ന് പതുങ്ങി നിന്ന് റോമാ അതിശക്തമായി തിരിച്ചെത്തിയ മത്സരമാണ് ഇന്നലെ നടന്നത്. ഇന്നലെ ബെസെക്ഷഹീറിനെതിരെ തകർപ്പൻ ജയമാണ് ഇറ്റാലിയന്‍ ടീമായ റോമ നേടിയത്. ഗ്രൂപ്പ് ജെയിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റോമ വിജയിച്ചത്. ജയത്തോടെ അവർ ഗ്രൂപ്പിൽ രണ്ടാമതെത്തി. അഞ്ച് കളികളിൽ രണ്ട് ജയവും ഒരു തോൽവിയുമുള്ള അവർക്ക് രണ്ട് സമനിലയും ഉണ്ട്.

പെന്‍,ക്ലുയിവെര്‍ട്ട്,ജക്കോ എന്നിവരാണ് റോമയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മൂന്ന് ഗോളുകളും ഒന്നാം പകുതിയിൽ ആണ് പിപിറന്നത്. ഒരു ഗോൾ പെനാൽറ്റിയു,ആയിരുന്നു. യൂറോപ്പ ഓപ്പണിംഗ് മത്സരത്തിൽ ജയിച്ചതിന് ശേഷം അവർക്ക് ഇതുവരെ ജയിക്കാൻ കഴിഞ്ഞിരുന്നില്ല. സമനിലയും തോൽവിയുമായി ഇരുന്ന ടീമിൻറെ രണ്ടമ്മ ജയമായിരുന്നു ഇന്നലെ നേടിയത്. 30,35,45 എന്നീ മിനിറ്റുകളിലാണ് അവർ ഗോൾ നേടിയത്. ജയിച്ചെങ്കിലും റോമയുടെ ഇറ്റാലിയന്‍ താരം പെല്ലെഗ്രിനിക്ക് പരിക്ക് പറ്റി.






































