എഫ്.സി അസ്താനക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോൽവി
യൂറോപ ലീഗില്ഇന്നലെ നടന്ന ഗ്രൂപ്പ് എൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എഫ്.സി അസ്താനയാണ് അവരെതോൽപ്പിച്ചത് . ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റത്. അട്ടിമറി ജയമാണ് എഫ്.സി അസ്താന നേടിയത്. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് മാഞ്ചസ്റ്റർ തോറ്റത്.
വമ്പൻമാർ ഇല്ലാതെയാണ് മാഞ്ചസ്റ്റർ ഇന്നലെ കളിക്കാനിറങ്ങിയത്. എന്നാൽ മത്സരം തുടങ്ങി പത്തം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. ലിംഗാര്‍ഡ് ആണ് മാഞ്ചസ്റ്ററിന് വേണ്ടി ആദ്യ ഗോൾ നേടിയതെ. പിന്നീട് മികച്ച പ്രകടനങ്ങൾ നടന്നെങ്കിലും ഗോൾ നേടാൻ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ 55 ആം മിനിറ്റിൽ ഷോംകോ എഫ്.സി അസ്താനക്കായി ആദ്യ ഗോൾ നേടി. അതിന് ശേഷം ഒരു ഓൺ ഗോളിലൂടെയാണ് എഫ്.സി അസ്താന വിജയിച്ചത്. മാഞ്ചസ്റ്റർ ഡിഫൻഡർ ബെര്‍ണാഡ് വക 62ആം മിനിറ്റിൽ ആയിരുന്നു ഗോൾ.






































