Cricket Top News

ന്യൂസിലൻഡ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മൽസരം ആരംഭിച്ചു: ന്യൂസിലൻഡിന് ബാറ്റിങ്ങ്

November 29, 2019

author:

ന്യൂസിലൻഡ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മൽസരം ആരംഭിച്ചു: ന്യൂസിലൻഡിന് ബാറ്റിങ്ങ്

ന്യൂസിലൻഡ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് തുടക്കമായി. ടോസ് നേടിയ ഇംഗ്ളണ്ട് ബൗളിങ്ങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 117/2 എന്ന നിലയിലാണ്. റോസ് ടെയ്‌ലറും(41), ടോം ലാതവുമാണ്(62) ക്രീസിൽ. അഞ്ച് റൺസ് എടുത്ത ജീത് റാവലിന്റെയും, നാല് റൺസ് എടുത്ത കെയിൻ വില്യംസണിന്റെയും വിക്കറ്റ് ആണ് ന്യൂസിലൻഡിന് നഷ്ടമായത്. ബോർഡിനും, ക്രിസ് വോക്‌സിനുമാണ് വിക്കറ്റ് ലഭിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിന് നല്ല തുടക്കമല്ല ലഭിച്ചത്. ആദ്യ രണ്ട് വിക്കറ്റുകൾ അവർക്ക് 39 റൺസിൽ നഷ്ടമായി. പിന്നീട് റോസ് ടെയ്‌ലറും, ടോം ലാതവും ചേർന്ന് ന്യൂസിലൻഡിനെ കരകയറ്റി കൊണ്ടുവരികയാണ്. ഇരുവരും ചേർന്ന് 69 റൺസ് ആണ് ഇതുവരെ നേടിയത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ഇന്നിങ്ങ്‌സിനും, 65 റൻസിനുമാണ് വിജയിച്ചത്.

Leave a comment