Cricket Top News

പിടി മുറുക്കി വിൻഡീസ്: രണ്ടാം ഇന്നിങ്ങ്‌സിലും അഫ്ഗാന് ബാറ്റിങ്ങ് തകർച്ച

November 29, 2019

author:

പിടി മുറുക്കി വിൻഡീസ്: രണ്ടാം ഇന്നിങ്ങ്‌സിലും അഫ്ഗാന് ബാറ്റിങ്ങ് തകർച്ച

വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ബൗളർ അരങ്ങ് വാഴുന്ന ടെസ്റ്റിൽ രണ്ടാം ദിവസം 15 വിക്കറ്റുകൾ ആണ് വീണത്.  രണ്ടാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച അഫ്ഗാന് ഏഴ് വിക്കറ്റ് നഷ്ടമായി. 109/7  എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിച്ചത്. വിൻഡീസിൻറെ ഒന്നാം ഇന്നിങ്‌സ് 277 റൺസിൽ അവസാനിച്ചു. 90 റൺസിന്റെ ലീഡ് ആണ് വിൻഡീസ് നേടിയത്.

68-2 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച വിൻഡീസിന് ഷമാര്‍ ബ്രൂക്ക്സിന്റെ പ്രകടനമാണ് തുണയായത്. വിൻഡീസ് നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. 111 റൺസ് ആണ് താരം നേടിയത്. ജോണ്‍ കാംപെല്‍(55), ഷെയിന്‍ ഡോവ്റിച്ച്‌(42) എന്നിവർ മികച്ച പിന്തുണ നൽകി. വിൻഡീസിനെ 90 റൺസിന്റെ ലീഡിൽ ഒതുക്കി രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച അഫ്ഗാന് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങി. റഖീം കോര്‍ണ്‍വാല്‍ രണ്ടാം ഇന്നിങ്ങ്‌സിൽ മൂന്ന് വിക്കറ്റ് നേടി. 53 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അഫ്ഗാൻ തകർന്നടിയുകയായിരുന്നു. ജാവേദ് അഹമ്മദി ആണ് രണ്ടാം ഇന്നിങ്ങ്‌സിലെ അഫ്‌ഗാന്റെ ടോപ് സ്‌കോറർ. 62 റൺസ് ആണ് താരം നേടിയത്. മൂന്ന് വിക്കറ്റ് അവശേഷിക്കെ 19 റൺസാണ് അഫ്‌ഗാന്റെ ലീഡ്.

Leave a comment