Foot Ball Top News

ഐഎസ്‌എല്‍: ചെന്നൈയിൻ എഫ് സി, ഒഡീഷ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

November 28, 2019

author:

ഐഎസ്‌എല്‍: ചെന്നൈയിൻ എഫ് സി, ഒഡീഷ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിആറാം     മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി, ഒഡീഷ എഫ് സിയെ നേരിടും. ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30ന് മത്സരം ആരംഭിക്കും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ചെന്നൈയിൻ എഫ് സി ഇന്ന് ഇറങ്ങുന്നത്. ഒഡീഷയിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്.

രണ്ട് ടീമുകളുടെയും ആറാം മത്സരമാണ് ഇന്ന് നടക്കുന്നത്. രണ്ട് ടീമുകൾക്കും ഇതുവരെ ഒരു ജയമാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സീസണിലെ ആദ്യ ജയം നേടിയ ചെന്നൈ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.  ഒഡീഷ കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയം അറിഞ്ഞിട്ടില്ല. ഒരു ജയവും, സമനിലയുമാണ് അവർക്കുള്ളത്.

ഒഡീഷ എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – അർഷദീപ് സിംഗ്, കാർലോസ് ഡെൽഗഡോ, നാരായൺ ദാസ്, ശുഭം സാരംഗി, മാർക്കോസ് ടെബാർ, നന്ദകുമാർ ശേഖർ, വിനിത് റായ്, ഡിയാഗ്നെ, സിസ്കോ ഹെർണാണ്ടസ്, ജെറി മാവിഹ്മിംഗ്തംഗ, അരിഡാനെ സാന്താന.

ചെന്നൈയിൻ എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – വിശാൽ കൈത്ത് , ടോണ്ടൊൻബ സിംഗ്, മാസിഹ് സൈഗാനി, ലൂസിയൻ ഗോയാൻ, എലി സാബിയ, റാഫേൽ ക്രിവെല്ലാരോ, അനിരുദ്ധ് ഥാപ്പ, എഡ്വിൻ വാൻസ്പോൾ, തോയി സിംഗ്, ലാലിയാൻസുവാല ചാങ്‌തെ, നെറിജസ് വാൽസ്കിസ്.

Leave a comment