ഹോബര്‍ട്ട് ഇന്റര്‍നാഷണലിലൂടെ സാനിയ മിർസ കോർട്ടിലേക്ക് തിരിച്ചെത്തുന്നു
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ടെന്നിസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിന് മുമ്പ് 2020 ലെ ഹോബര്‍ട്ട് ഇന്റര്‍നാഷണലിലൂടെയാണ് താരം തിരിച്ചെത്തുന്നത്. 2018 ഒക്ടോബറിൽ മകൻ ഇഷാന് ജന്മം നൽകിയ ശേഷം സാനിയ മിർസ ഇതുവരെ കളിച്ചിട്ടില്ല.പരിശീലനം ആരംഭിച്ച താരം ഉടൻ ഫോമിലെത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ ലോക റാങ്കിങ്ങില്‍ 38-ാം സ്ഥാനത്താണ് സാനിയ. ആറ് ഗ്ലാന്‍ഡ്സ്ലാം ചാമ്ബ്യന്‍ഷിപ്പില്‍ സാനിയവിജയിച്ചിട്ടുണ്ട്. ജനുവരിയിൽ ആണ് ഹോബര്‍ട്ട് ഇന്റര്‍നാഷണലിന് തുടക്കമാകുന്നത്.
തൻറെ ശരീരം എങ്ങനെ പ്രതികരിക്കും എന്ന ഭയവും,തൻറെ കുഞ്ഞിനെ പരിപാലിക്കുന്നതിൽ കൂടുതൽ സമയം ചെലവഴിക്കാനും ശ്രമിച്ചു അതിനാലാണ് ടെന്നിസിലേക്ക് മടങ്ങിയെത്താൻ താമസിച്ചതെന്നും. കരിയറിൽ സ്വപ്നം കാണാൻ കഴിയുന്നതെല്ലാം താൻ നേടിയിട്ടുണ്ട്, അടുത്തതായി എന്ത് സംഭവിച്ചാലും അത് തനിക്ക് ലഭിക്കുന്ന ഒരു ബോണസായിരിക്കുമെന്ന് സാനിയ പറഞ്ഞു.
പ്രസവശേഷം തിരിച്ചുവരവിന് പദ്ധതിയിട്ടതിന് സെറീന വില്യംസ് വലിയ ഒരു ഉദാഹരണമായെന്നും അവർ കൂട്ടിച്ചേർത്തു. . “തിരിച്ചുവരാൻ മതിയായ സ്വയം പ്രചോദനം ഉണ്ട്, പക്ഷേ ഒരു കുഞ്ഞ് ജനിച്ച ശേഷം സെറീനയെ പോലുള്ള ആളുകൾ ഗ്രാൻഡ് സ്ലാമിൽ മത്സരിക്കുന്നത് കാണാൻ സന്തോഷമുണ്ട്, ഇത് വളരെ പ്രചോദനകരമാണ്,” സാനിയ പറഞ്ഞു.






































