റയല്‍ മാഡ്രിഡിന് ആശ്വാസം: സൂപ്പർ താരത്തിൻറെ പരിക്ക് ഗുരുതരമല്ല
റയല്‍ മാഡ്രിന്റെ സൂപ്പര്‍ താരം ഏദന്‍ ഹസാഡിന്റെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. താരം എല്‍ ക്ലാസിക്കോയിൽ കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. പി.എസ്.ജിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മൽസരത്തിന്റെ എഴുപതാം മിനിറ്റിലാണ് ഹസാഡിന്റെ കാണ്ണങ്കാലിന് പരിക്കേറ്റത്. പരിക്കിനെത്തുടർന്ന് താരം മത്സരം മതിയാക്കി ഗ്രൗണ്ട് വിട്ടിരുന്നു.
ആദ്യ റിപ്പോർട്ട് അനുസരിച്ച് താരത്തിൻറെ പരിക്ക് ഗുരുതരമാണെന്നാണ് പറഞ്ഞത്. എന്നാൽ കൂടുതൽ സ്കാനിങ്ങിന് ശേഷം താരത്തിന് പത്ത് ദിവസത്തെ വിശ്രമം മതിയാകുമെന്നാണ് റയല്‍ മാഡ്രിഡ് തന്നെയാണ് അറിയിച്ചത്. ഡിസംബർ 18ന് ആരംഭിക്കുന്ന മത്സരത്തിൽ ഹാസിഡിന് കളിക്കാൻ സാധിക്കും. പി.എസ്.ജി താരം തോമസ് മുനിയറിന്റെ ഫൗളിലാണ് ഏദന്‍ ഹസാഡിന് പരിക്ക് പറ്റിയത്.






































