Foot Ball Top News

ചെല്‍സി വലന്‍സിയ മത്സരം സമനിലയിൽ

November 28, 2019

author:

ചെല്‍സി വലന്‍സിയ മത്സരം സമനിലയിൽ

ചാംപ്യന്‍സ് ലീഗിൽ ഇനങ്ങളെ നടന്ന ചെല്‍സി വലന്‍സിയ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഗ്രൂപ്പ്  എച്ച് മത്സരത്തിൽ നിലവിൽ ചെൽസി രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളിൽ നിന്ന് രണ്ട് ജയ്വിൻ, ഒരു തോൽവിയും ഉള്ള അവർക്ക് എട്ട് പോയിന്റ് ആണ് ഉള്ളത്. വലൻസിയക്കും എട്ട് പോയിന്റാണ് നിലവിൽ. വളരെ മോശം പ്രകടനമാണ് രണ്ട് ടീമുകളും ഇന്നലെ നടത്തിയത്. നിരവധി അവസരങ്ങൾ രണ്ട് ടീമുകളും നഷ്ടപ്പെടുത്തി.മത്സരത്തിൽ മികച്ച തുടക്കം ചെൽസിക്ക് ലഭിച്ചെങ്കിലും രണ്ടാം പകുതിയിൽ അത് നിലനിർത്താൻ അവർക്കായില്ല.

ആദ്യ പകുതിയിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി. കാര്‍ലോസ് സോളര്‍, ഡാനിയൽ എന്നിവരാണ് വലൻസിയക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ ഗോൾ നേടിയത് വിലസിയ ആയിരുന്നു. തൊട്ടടുത്ത നിമിഷം  മറ്റെയോ കൊവാചിച് ചെൽസിക്ക് വേണ്ടി ആദ്യ ഗോൾ നേടി സ്‌കോർ സമനിലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടിയത് ചെൽസി ആയിരുന്നു. പുലിസിക്കിന്റെ വക ആയിരുന്നു ഗോൾ പിന്നീട് 82ആം മിനിറ്റിൽ ആണ് വലൻസിയ സമനില ഗോൾ നേടിയത്.

Leave a comment