Foot Ball Top News

ചാമ്ബ്യന്‍സ് ലീഗ്: ഡോര്‍ട്മുണ്ടിനെതിരെ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

November 28, 2019

author:

ചാമ്ബ്യന്‍സ് ലീഗ്: ഡോര്‍ട്മുണ്ടിനെതിരെ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് നടന്ന ബാഴ്സലോണ ഡോര്‍ട്മുണ്ട് മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയിച്ചത്. ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് ഘട്ടത്തിലെത്തിയ  ബാഴ്‌സലോണ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇന്ന് കളിയ്ക്കാൻ ഇറങ്ങിയതോടെ ലയണൽ മെസ്സി ബാഴ്‌സലോണക്കായി തന്റെ 700-ാമത്തെ മത്സരം പൂർത്തിയാക്കി. ഗ്രൂപ്പ് എഫിൽ 11 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെത്തി. ഇതുവരെ ഒരു മത്സരം പോലും അവർ തോറ്റിട്ടിട്ടുള്ള. അഞ്ച് കളികളിൽ നിന്ന് മൂന്ന് ജയവും, രണ്ട് സമനിലയുമാണ് ഉള്ളത്.

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ പിറന്ന മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്  ലൂയി സുവാരസാണ്. 29 ആം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോ. പിന്നീട് മുപ്പത്തിമൂന്നാം മിനിറ്റിൽ മെസ്സി രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ആദ്യ ഗോൾ സുവാരിസ് നേടിയത് മെസ്സിയുടെ പാസിൽ ആയിരുന്നു. 2-0 എന്ന സ്‌കോറിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിലും ആദ്യ ഗോയ്‌ക്കോൽ നേടിയത് ബാഴ്‌സലോണയാണ്. അറുപത്തി ഏഴാം മിനിറ്റിൽ ഗ്രീസ്മാനാണ് മൂന്നാം ഗോൾ നേടിയത്. ഇതോടെ വിജയം ഉറപ്പിച്ച ബാഴ്‌സലോണയ്‌ക്കെതിരെ 77ാം മിനിറ്റില്‍ സാഞ്ചോ ഡോര്‍ട്മുണ്ടിന് വേണ്ടി ആശ്വാസ ഗോൾ നേടി.

Leave a comment