Foot Ball Top News

ഡിബാലയുടെ ഫ്രീകിക്കിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ യുവന്റസിന് ജയം 

November 27, 2019

author:

ഡിബാലയുടെ ഫ്രീകിക്കിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ യുവന്റസിന് ജയം 

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡിബാലയുടെ തകർപ്പൻ ഗോളിൽ യുവന്റസിന് ജയം. ഇന്നലെ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അവർ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു.  അജയ്യരായാണ് യുവന്റസ് ഈ സീസണിൽ മുന്നേറുന്നത്. അഞ്ച് കളികളിൽ നാല് ജയവും, ഒരു സമനിലയുമായി തകർപ്പൻ പ്രകടനമാണ് യുവന്റസ് നടത്തുന്നത്. 13 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ അവർ ഒന്നാമതാണ്.

ഡിഫൻസ് മുൻനിർത്തിയാണ് രണ്ട് ടീമുകളും കളിച്ചത്. എന്നാൽ കൂടുതൽ സമയം പന്ത് യുവന്റസിൻറെ കയ്യിൽ ആയിരുന്നു. ആദ്യ പകുതിയുടെ അവസാനം ഡിബാലയുടെ തകർപ്പൻ ഒരു ഫ്രീകിക്കിൽ യുവന്റസ് ഗോൾ നേടുകയായിരുന്നു. ഗോളിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു തീപ്പൊരി ഷോട്ട് ആയിരുന്നു.  റൊണാൾഡോ ഇന്ന് മുഴുവൻ സമയവും കളിച്ചു. എന്നാൽ ഈ സീസണിൽ മിൿച ഫോമിപ്പോൾ തുടരുന്ന ഡിബാലയാണ് ഈ മത്സരത്തിലെ സൂപ്പർതാരം.

Leave a comment