Foot Ball Top News

യുവേഫ ചാമ്പ്യന്‍സ് ലീഗ്: സിറ്റിയെ സമനിലയിൽ തളച്ച് ശക്തർ

November 27, 2019

author:

യുവേഫ ചാമ്പ്യന്‍സ് ലീഗ്: സിറ്റിയെ സമനിലയിൽ തളച്ച് ശക്തർ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മച്ചസ്റ്റർ സിറ്റിക്ക് സമനില. ഇന്നലെ  ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ശക്തര്‍ ആണ് മാഞ്ചസ്റ്റർ  സിറ്റിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം അവസാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ശക്തർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോൾ നേടിയത്.

ശക്തമായ ടീമിനെയാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തിറക്കിയത്. പക്ഷെ അവർക്ക് പ്രതീക്ഷിച്ചപോലെ കളിക്കാൻ സാധിച്ചില്ല. സിറ്റിയാണ് ആദ്യ ഗോൾ നേടിയത്. 56ആം മിനിറ്റിൽ ഗുണ്ടോഗന്‍  ആണ് ഗോൾ നേടിയത്. ആദ്യ ഗോൾ നേടി 13 മിനിറ്റുകൾക്കുള്ളിൽ  സോളൊമനിലൂടെ ശക്തർ സമനില ഗോൾ നേടി. പിന്നീട് രണ്ടാം ഗോളിനായി സിറ്റി ശ്രമിച്ചെങ്കിലും ശക്തരുടെ പ്രതിരോധം അതിനെ നല്ല രീതിയിൽ തടഞ്ഞു. ഈ ജയത്തോടെ ആറ് പോയിന്റുമായി ശക്തർ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ. ജയത്തോടെ നോക്കൗട്ടിലേക്ക് കടക്കാൻ ഉള്ള സാധ്യത ശക്തർക്ക് കൂടിയിരിക്കുകയാണ്. 11 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി നോക്കൗട്ടിലീക്ക്  നേരത്തെ യോഗ്യത നേടിയിരുന്നു.

Leave a comment