Cricket Top News

വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ്:  ടോസ് നേടിയ വിൻഡീസ് ബൗളിങ്ങ് തിരഞ്ഞെടുത്തു 

November 27, 2019

author:

വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ്:  ടോസ് നേടിയ വിൻഡീസ് ബൗളിങ്ങ് തിരഞ്ഞെടുത്തു 

വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തിന് ഇന്ന് ലക്‌നൗവിൽ തുടക്കമാകും. ടോസ് നേടിയ വിൻഡീസ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ഏകദിന മത്സരങ്ങളും, ടി20 മത്സരങ്ങൾക്കും ശേഷം നടക്കുന്ന ടെസ്റ്റ് മൽസരത്തിൽ ജെയ്‌സൺ ഹോൾഡർ ആണ് വിൻഡീസ് നായകൻ. ഏകദിന പരമ്പര വിൻഡീസ് നേടിയപ്പോൾ, ടി20 പരമ്പര അഫ്ഗാനിസ്ഥാൻ നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ ഒരു ഗെയിം ആയതിനാൽ റോസ്റ്റൺ ചേസ്, ഷായ് ഹോപ്പ് തുടങ്ങിയവർക്കുള്ള യഥാർത്ഥ വെല്ലുവിളിയാണ് ഈ മത്സരം.

ഏകദിന പരമ്പര വെസ്റ്റ് ഇൻഡീസ് 3-0 നും അഫ്ഗാനിസ്ഥാൻ ടി 20 ഐ പരമ്പര 2-1 നും നേടി. അതിനാൽ ഈ ടെസ്റ്റ് മത്സരം രണ്ട് ടീമുകൾക്കും നിർണായകമാണ്. നേരത്തെ ഇന്ത്യക്കെതിരെ ടെസ്റ്റിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയ വിൻഡീസിന് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.

Leave a comment