ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് രണ്ട് ന്യൂസിലൻഡ് താരങ്ങൾ പുറത്ത്
നവംബർ 29ന് ആരംഭിക്കുന്ന ന്യൂസിലൻഡ്, ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ നിന്ന് രണ്ട് ന്യൂസിലൻഡ് താരങ്ങൾ പുറത്ത്. ട്രെന്റ് ബോൾട്ടും, കോളിൻ ഡി ഗ്രാൻഡ്ഹോമും ആണ് പുറത്തായത്. രണ്ട് പേർക്കും പരിക്കായതിനാലാണ് ടീമിൽ നിന്ന് പുറത്തായത്. ആദ്യ ടെസ്റ്റിൽ ബോൾട്ട്, ഡി ഗ്രാൻഡ്ഹോം എന്നിവർക്ക് പേശികൾക്ക് പരിക്കേറ്റതായി ന്യൂസിലൻഡ് ക്രിക്കറ്റ് (എൻഎസ്സി) ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കോളിൻ ഡി ഗ്രാൻഹോമിന് പകരക്കാരനായി ഡാരിൽ മിച്ചലിനെ ടീമിൽ എത്തിയിട്ടുണ്ട്. ഡാരിൽ മിച്ചലിൻറെ ആദ്യ ടെസ്റ്റ് മത്സരമാകും ഇത്.
എംആർഐ സ്കാനിൽ ബോൾട്ടിൻറെ വലതുഭാഗത്ത് വാരിയെല്ലിന് മുകളിലുള്ള പേശികളിലൊന്ന് ഞെരുങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു ഈ സാഹചര്യത്തിലാണ് ബോൾട്ടിനെ ടീമിൽ നിന്ന് മാറ്റിയത്. കോളിൻ ഡി ഗ്രാൻഹോമിന് ഇടത് അടിവയറ്റിലെ പേശിക്കാണ് വേദന, ആദ്യ ടെസ്റ്റിലെ രണ്ടാമത്തെ ഇന്നിങ്ങ്സിലെ ഫീൽഡിങ്ങിനിടെയാണ് ഇത് സംഭവിച്ചത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ന്യൂസിലൻഡ് തോൽപ്പിച്ചിരുന്നു.






































