Foot Ball Top News

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയൽ മാഡ്രിഡിനെ സമനിലയിൽ കുരുക്കി പിഎസ്ജി

November 27, 2019

author:

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയൽ മാഡ്രിഡിനെ സമനിലയിൽ കുരുക്കി പിഎസ്ജി

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന കരുത്തരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു. റയൽ മാഡ്രിഡ്, പി എസ്  ജി മത്സരമാണ്  സമനിലയിൽ അവസാനിച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. രണ്ട് ഗോളിന് പുറകിലായിരുന്നു പിഎസ്ജി തകർപ്പൻ തിരിച്ചുവരവിലൂടെ സമനില നേടുകയായിരുന്നു.

മൂന്ന് ഗോളുകൾ പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. വിജയം ഉറപ്പിച്ച മത്സരത്തിൽ അവസാന പത്ത് മിനിറ്റിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. റയലിന് വേണ്ടി രണ്ട് ഗോളുകളും നേടിയത് കരീം ബെന്‍സീമ ആയിരുന്നു. എമ്ബപ്പെയും, സരാബിയയും ആണ് പി എസ് ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരം തുടങ്ങി 17ആം മിനിറ്റിൽ റയൽ ആദ്യ ഗോൾ നേടി ആധിപത്യം സ്ഥാപിച്ചു. ആദ്യ പകുതിക്ക് ശേഷം വീണ്ടു റയൽ 79ആം മിനിറ്റിൽ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ഇതോടെ വിജയം ഉറപ്പിച്ച റയലിനെ തകർത്തുകൊണ്ടാണ് രണ്ട് ഗോളുകൾ പിറന്നത്. 81,83 എന്നീ മിനിറ്റുകളിലാണ് പിഎസ്ജി രണ്ട് ഗോളുകളും നേടിയത്.

Leave a comment