Badminton Top News

‘സയീദ് മോദി’ ടൂര്‍ണമെന്റില്‍നിന്നും സൈന പിന്മാറി

November 27, 2019

author:

‘സയീദ് മോദി’ ടൂര്‍ണമെന്റില്‍നിന്നും സൈന പിന്മാറി

ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ സയീദ് മോദി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍നിന്നും പിന്മാറി. ഫോമില്ലായിമയും, പരിക്കും കാണക്കിലെടുത്താണ് താരം ടൂര്‍ണമെന്റില്‍നിന്നും പിന്മാറുന്നത്. പരിക്ക് മൂലം മത്സരങ്ങളിൽ നിന്ന് വിട്ടു നിന്ന തരാം ഈ വർഷമാണ് തിരിച്ചെത്തിയത്. എന്നാൽ പരിക്കിന്റെ ശേഷം താരത്തിന് ഇതുവരെ പഴ ഫോമിൽ തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല.

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ നിന്നും താരം പിന്മാറിയിരുന്നു. മൂന്ന് തവണ ചാമ്പ്യൻ ആയ സൈന തൻറെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. , ഈ സീസണിൽ ആദ്യ റൗണ്ടിൽ ആറ് തവണ സൈന പരാജയപ്പെട്ടു. ഇന്ത്യയുടെ മുതിർന്ന താരങ്ങൾ എല്ലാം ടൂർണമെന്റിൽ നിന്ന് പിന്മാറിയതിയോടെ  ലക്ഷ്യ സെന്‍ ആണ് ഇന്ത്യയുടെ ശ്രദ്ധേയതാരം.

 

Leave a comment