Foot Ball Top News

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡ് പിഎസ്ജിയെ നേരിടും

November 26, 2019

author:

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡ് പിഎസ്ജിയെ നേരിടും

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുതരുടെ പോരാട്ടം. ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഇന്ന് ഏറ്റുമുട്ടും. റയൽ മാഡ്രിഡ് രാത്രി ഒന്നരയ്‌ക്ക് പിഎസ്ജിയെ നേരിടും. ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെ തകർപ്പൻ ഫോമിലുള്ള പിഎസ്ജിയെയാണ് റയൽ മാഡ്രിഡ്  നേരിടുന്നത്. നാല് കളികളിൽ നിന്ന് നാലു ജയിച്ച പി എസ് ജിക്ക് 12 പോയിന്റ് ആണ് ഉളളത്. നാല് കളികളിൽ രണ്ട് ജയം ഉള്ള റയലിന് ഏഴ് പോയിന്റ് ആണ് ഉള്ളത്.

ഏഴ് പോയിന്റ് ഉള്ള റയലിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.  ഒരു തോൽവിയും, ഒരു സമനിലയുമാണ് അവർക്കുള്ളത്. ആദ്യ പാദത്തിൽ  പിഎസ്‌ജി റയലിനെ തോൽപ്പിച്ചിരുന്നു. ഇതുനുള്ള പ്രതികാരം വീട്ടലിനാകും റയൽ ഇന്ന് ഇറങ്ങുക. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ്  പിഎസ്‌ജി വിജയിച്ചത്.

Leave a comment