Foot Ball Top News

സെര്‍ജിയോ അഗ്യൂറോയ്ക്ക് പരിക്ക്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി

November 26, 2019

author:

സെര്‍ജിയോ അഗ്യൂറോയ്ക്ക് പരിക്ക്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി

സീസണിൽ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടിയായി പരിക്ക് തലവേദ ഉണ്ടാക്കുന്നു. സ്‌ട്രൈക്കർ സെര്‍ജിയോ അഗ്യൂറോയ്ക്ക് ഡിസംബറിൽ നടക്കുന്ന   മത്സരങ്ങൾ കളിക്കാനാകില്ല. തുടയിലെ പേശിക്ക് ഏറ്റ പരിക്ക് ആണ് താരത്തിന് വിനയായത്.പരിക്ക് ഭേദമാകാൻ ആഴ്ചക്കൽ എടുക്കുമെന്നാണ് റിപ്പോർട്. ഈ സാഹചര്യത്തിൽ താരത്തിന് കുറച്ച കളികളിൽ മത്സരിക്കാൻ കഴിയില്ല.

ഗബ്രിയേല്‍ ജിസൂസ് സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരം ടീമിൽ ഇടം നേടാൻ ആണ് സാധ്യത. ചെല്‍സിക്ക് എതിരെ നടന്ന മത്സരത്തിലാണ് സെര്‍ജിയോ അഗ്യൂറോയ്ക്ക് പരിക്ക് പറ്റിയത്. വിശ്രമം വേണ്ടതിനാൽ ആദ്യ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ താരത്തിന് കളിക്കാൻ സാധിക്കില്ല. ഡിസംബർ ഏഴിന്  ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുക.

Leave a comment