Foot Ball Top News

ഐഎസ്എല്‍: ചെന്നൈയിൻ-ഹൈദരാബാദ് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

November 25, 2019

author:

ഐഎസ്എല്‍: ചെന്നൈയിൻ-ഹൈദരാബാദ് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിമൂന്നാം മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും. ഇരു ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് ടീമുകൾക്കും ജയം അനിവാര്യമായ മത്സരത്തിൽ ശക്തരായ ടീമിനെ ആണ് രണ്ട് ടീമുകളും ഇറക്കിയിരിക്കുന്നത്. വിശാൽ, എലി, എഡ്വിൻ  അനിരുദ്ധ് എന്നിവർ ഇന്ന് ചെന്നൈയിൻ ടീമിൽ കളിക്കുന്നുണ്ട്. മാർക്കോ, നിഖിൽ, രോഹിത്, മുഹമ്മദ് എന്നിവർ ഹൈദരാബാദ്  ടീമിൽ ഉണ്ട്.

ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇരു ടീമുകൾക്കും കഴിഞ്ഞ മത്സരത്തിൽ തോൽവി ആയിരുന്നു. നിലവിൽ ഹീറോ ഐ‌എസ്‌എൽ 2019-20 സ്റ്റാൻഡിംഗിൽ അവസാന രണ്ട് സ്ഥാനങ്ങളിൽ ആണ് ഈ രണ്ട് ടീമും.

ചെന്നൈൻ‌എഫ്‌സി: കൈത്ത്, ടോണ്ടോബ, ഗോയാൻ, സൈഗാനി, സാബിയ, എഡ്വിൻ, ചാങ്‌ടെ, ഥാപ്പ, ക്രിവെല്ലാരോ, തോയി, വാൽസ്കിസ്.

ഹൈദരാബാദ് എഫ് സി: കമാൽ‌ജിത്, ലോപ്പസ്, കിൽ‌ഗല്ലൺ, ഗുർ‌ടെജ്, സ്റ്റാൻ‌കോവിച്ച്, രോഹിത്, പൂജാരി, യാസിർ, ബോബോ, മാർ‌സെലിൻ‌ഹോ, റോബിൻ.

Leave a comment