പാകിസ്ഥാനെ തോൽപ്പിച്ച് ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഓസ്ട്രേലിയ രണ്ടാം സ്ഥനത്തെത്തി
ലോക ടെസ്റ്റ് ചാമ്ബ്യന്ഷിപ്പിൽപാകിസ്ഥാനെ ആദ്യ ടെസ്റ്റിൽ തോൽപ്പിച്ച് ഓസ്ട്രേലിയ പോയിന്റ് നിലയിൽ രണ്ടാമതെത്തി. ഇന്നിങ്ങ്സിനും, അഞ്ച് റൺസിനുമാണ് ഓസ്ട്രേലിയ പാകിസ്താനെ തോൽപ്പിച്ചത്. നാലാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ ജയത്തോടെ നെസിലന്ഡിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും അവർക്ക് ഒരുപോലെ തിളങ്ങാൻ കഴിഞ്ഞു.
ആഷസ് മത്സരം സമനിലയിൽ എത്തിയതോടെ ഇംഗ്ലണ്ടിനും, ഓസ്ട്രേലിയക്കും 56 പോയിന്റ് ആണ് ഉണ്ടായിരുന്നത്. ഈ മത്സരം ജയിച്ചതോടെ ഓസ്ട്രേലിയക്ക് 116 പോയിന്റ് ആയി. 60 പോയിന്റുമായി ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുണ്ട്. ശ്രീലങ്ക നാലാം സ്ഥാനത്തു. ചാമ്ബ്യന്‍ഷിപ്പിലെ പാകിസ്ഥാൻറെ ആദ്യ മത്സരമായിരുന്നു ഇത്.






































