Cricket Top News

ബേ ഓവല്‍ ടെസ്റ്റ്: രണ്ട് വിക്കറ്റ് അകലെ ന്യൂസിലൻഡ് ജയം

November 25, 2019

author:

ബേ ഓവല്‍ ടെസ്റ്റ്: രണ്ട് വിക്കറ്റ് അകലെ ന്യൂസിലൻഡ് ജയം

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ജയം രണ്ട് വിക്കറ്റ് അകലെ. ആദ്യ ഇന്നിങ്ങ്സിലൂടെ ന്യൂസിലൻഡ് നേടിയ 262 റണ്‍സിന്റെ ലീഡ് പിന്തുടർന്ന ഇംഗ്ളണ്ടിന് എട്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 162-8 എന്ന നിലയിലാണ്. ഇംഗ്ലണ്ട് ഇപ്പഴും 101 റൺസ് പുറകിലാണ്.  സാം കറനും(13), അർച്ചറുമാണ്(11) ക്രീസിൽ.  മിച്ചൽ സാന്റ്നറും, നീൽ വാഗ്ണറും മൂന്ന് വിക്കറ്റ് വീതം നേടി.

55-3 എന്ന നിലയിൽ അഞ്ചാം ദിവസ്സം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. ശക്തമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ അവർക്ക്ക് കഴിഞ്ഞില്ല. 35 റൺസ് നേടിയ ജോ ഡെൻലിയാണ് ആണ് അവരുടെ ടോപ് സ്‌കോറർ. റോറി(31), ബെൻ സ്റ്റോക്സ്(28) എന്നിവർ മാത്രമാണ് ന്യൂസിലൻഡ് ബൗളിങ്ങിന് മുന്നിൽ അൽപ്പനേരം പിടിച്ചു നിന്നത്. നേരത്തെ ഒന്നാം ഇന്നിങ്സിൽ ബി ജെ വാട്‌ലിംഗിന് ഇരട്ട ശതകത്തിൽ ആണ് ന്യൂസിലൻഡ് കൂറ്റൻ സ്‌കോർ നേടിയത്.അതിശക്തമായ തിരിച്ചുവരവാണ് ന്യൂസിലൻഡ് നടത്തിയത്. ബി ജെ വാട്‌ലിംഗ്(205), മിച്ചൽ സാന്റ്നർ(126) നടത്തിയ തകർപ്പൻ ബാറ്റിങ് ആണ് ന്യൂസിലൻഡിനെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. 366/6 എന്ന നിലയിൽനാലാം ദിവസം ബാറ്റിങ്ങ് തുടങ്ങിയ ന്യൂസിലൻഡ് ബി ജെ വാട്‌ലിംഗ്, മിച്ചൽ സാന്റ്നർ കൂട്ടുകെട്ടിൽ മികച്ച സ്‌കോറിൽ എത്തുകയായിരുന്നു. 261 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്.

Leave a comment