Foot Ball Top News

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെഫ് യുണൈറ്റഡ് എഫ് സി മൽസരം സമനിലയിൽ അവസാനിച്ചു

November 25, 2019

author:

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെഫ് യുണൈറ്റഡ് എഫ് സി മൽസരം സമനിലയിൽ അവസാനിച്ചു

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെഫ് യുണൈറ്റഡ് എഫ് സി മൽസരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടിയാണ് മത്സരം അവസാനിച്ചത്. രണ്ട് ഗോളിന് മുന്നിലായിരുന്ന ഷെഫ് യുണൈറ്റഡ് എഫ് സിക്കെതിരെ തകർപ്പൻ മത്സരം പുറത്തെടുത്ത മാഞ്ചസ്റ്റർ മൂന്ന് ഗോളുകള തിരിച്ചടിച്ച ലീഡ് നേടുകയായിരുന്നു. തകർപ്പൻ തിരിച്ചുവരവാണ് മാഞ്ചസ്റ്റർ നടത്തിയത്. അഞ്ച് ഗോളുകളും രണ്ടാം പകുതിയിൽ ആണ് പിറന്നത്.

മൽസരംതുടങ്ങി പത്തൊൻപതാം മിനിറ്റിൽ ഷെഫ് യുണൈറ്റഡ് എഫ് സി ആദ്യ ഗോൾ നേടി. ഫില്‍ ജോണ്‍സിന്റെ പിഴവ് മുതലെടുത്ത് ഫ്ലെക് ഗോൾ നേടുകയായിരുന്നു. പപിന്നീട് ഗോൾ നേടുന്നതിനായി കിണഞ്ഞ് പരിശ്രമിച്ചിട്ടും മാഞ്ചെസ്റ്ററിന് ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതി തുടങ്ങി 52ആം മിനുട്ടില്‍ ഷെഫ് യുണൈറ്റഡ് രണ്ടാം ഗോളും നേടി. ഇത്തവണ മൗസറ്റ് ആണ് ഗോൾ നേടിയത്. ഇതിന് ശേഷം ഉണർന്ന് കളിച്ച മാഞ്ചസ്റ്റർ വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. 72,77,79 എന്നീ മിനിറ്റുകളിൽ മൂന്ന് ഗോളുകൾ നേടി മാഞ്ചസ്റ്റർ കളിയുടെ ആധിപത്യം നേടി. ജയം ഉറപ്പിച്ച മത്സരത്തിൽ 90ആം മിനിറ്റിൽ ഷെഫ് യുണൈറ്റഡ് മൂന്നാം ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചു. മക്ബേര്‍ണി ആണ് മത്സരം സമനിലയിൽ എത്തിച്ചത്. ബ്രാന്‍ഡൻ,ഗ്രീന്‍വുഡ്, റാഷ്ഫോര്‍ഡ് എന്നിവരാണ് മാഞ്ചെസ്റ്ററിന് വേണ്ടി ഗോളുകൾ നേടിയത്.

Leave a comment